BusinessKERALAlocalTechnology

ആരോഗ്യവകുപ്പിന് മികച്ച ആശയം കൈമാറിയ ക്യുകോപിക്ക് ഹാക്കത്തോണ്‍ അവാര്‍ഡ്

വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാരിന്റെ പദ്ധതികളും അറിയിപ്പുകളും ജനങ്ങളിലേക്ക് അതിവേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഹാക്കത്തോണില്‍ മികച്ച ആശയം പങ്ക് വച്ച സ്്റ്റാര്‍ട്ടപ്പ് കമ്പനി ക്യൂ കോപ്പിക്ക് അംഗീകാരം. ഇഹെല്‍ത്തും കെഡിസ്‌കിന്റെയും നേതൃത്വത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ മുന്‍നിര്‍ത്തി 48 മണിക്കൂര്‍ നടന്ന ഹാക്കത്തോണില്‍ മികച്ച ആശയം മുന്നോട്ട് വച്ചതിലാണ് ക്യൂ കോപി തിരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് പ്രഖ്യാപനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍നായി നിര്‍വഹിച്ചു.

സര്‍ക്കാരിന്റെ വകുപ്പുതലങ്ങളില്‍ കണ്ടെത്തിയ പ്രശ്‌നപ്രസ്താവനകള്‍ അവതരിപ്പിച്ച് ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള മികച്ച പരിഹാരം തിരഞ്ഞെടുക്കുകയാണ് ഹാക്കത്തോണിലൂടെ ഉദ്ദേശിക്കുന്നത്.
സര്‍ക്കാരിന്റെ ആരോഗ്യ അറിയിപ്പുകള്‍, പദ്ധതികള്‍ എന്നിവ ഏറ്റവും എളുപ്പത്തില്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ആശയം മുന്നോട്ട് വച്ചതിനാണ് ക്യൂ കോപ്പി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിനാര്‍ഹരായത്. ആദ്യഘട്ടത്തില്‍ 68 കമ്പനികളില്‍ നിന്നായി 5 കമ്പികളെ തിരഞ്ഞെടുക്കുകയും ഇതില്‍ ഏറ്റവും മികച്ചതും ലളിതവുമായി ആശയം പങ്കുവച്ചതില്‍ ക്യൂ കോപ്പിക്ക് തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

കേരള സര്‍ക്കാരിന്റെ കോവിഡ് മൊബൈല്‍ ആപ്പ് ആയ GoK Direct (ജി.ഒ.കെ ഡയറക്റ്റ്) നിര്‍മ്മിച്ചതിനും ക്യൂ കോപ്പിക്ക് അംഗീകാരം ലഭിച്ചിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ യു എല്‍ സൈബര്‍ പാര്‍ക്കില്‍ ആണ് കമ്പനി പ്രവര്‍ത്തിച്ച് വരുന്നത്.
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close