top news
സാമ്പത്തിക പരിഷ്കരണത്തിന് ഊന്നല്‍ നല്‍കുമെന്നും യുവാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന് സാമ്പത്തിക വളര്‍ച്ച തുടരുന്നുവെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. വിലക്കയറ്റം ലക്ഷ്യമായ നാല് ശതമാനത്തിന് താഴെ. ദാരിദ്ര്യ നിര്‍മാര്‍ജനം, കൃഷി, സ്ത്രീ സുരക്ഷ, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ 80 കോടിയിലേറെ പേര്‍ക്ക് പ്രയോജനം ലഭിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
കൂടാതെ സാമ്പത്തിക പരിഷ്കരണത്തിന് ഊന്നല്‍ നല്‍കുമെന്നും യുവാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വികസിത ഭാരതിനായി പദ്ധതികളുണ്ടാകും. തൊഴില്‍ സൃഷ്ടി, നൈപുണ്യ വികസനം എന്നിവക്കായി 2 ലക്ഷം കോടിയുടെ അഞ്ചു പദ്ധതികള്‍ ആവിഷ്കരിക്കും. അതിനാല്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ബജറ്റിന്റെ 9 മുന്‍ഗണനകളാണ് നല്‍കിയിരിക്കുന്നത്. കാര്‍ഷികോത്പാദനം, തൊഴില്‍, നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികള്‍ എന്നിവക്കാണ് മുന്‍ഗണന. എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള വികസനമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.
More news; നിപ ; 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി, 196 പേര് ഹൈറിസ്ക് വിഭാഗത്തില്‍