top news

ഇഷ്ടമില്ലാത്ത വിവാഹം നടത്തി; സഹോദരഭാര്യയെയും മക്കളെയും കുത്തിക്കൊന്നശേഷം ടെക്കി യുവാവ് ജീവനൊടുക്കി

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി മുനിറെഡ്ഡി നഗറില ടെക്കി യുവാവ് സഹോദരഭാര്യയെയും ഇവരുടെ രണ്ടുമക്കളെയും കുത്തിക്കൊന്നശേഷം ജീവനൊടുക്കി.

മുനിറെഡ്ഡി നഗര്‍ സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ മോഹന്‍, സഹോദരന്‍ ദോസ്സിന്റെ ഭാര്യ സുനിത, മക്കളായ ദേവിശ്രീ, നീരജ എന്നിവരെ കൊലപ്പെടുത്തിയശേഷം വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

തിരുപ്പതി ശ്രീപദ്മാവതി വിമന്‍സ് യൂണിവേഴ്സ്റ്റിക്ക് സമീപമായിരുന്നു കുടുംബം താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രിയോടെയാണ് വീട്ടിലെത്തിയ മോഹന്‍ സുനിതയെയും മക്കളെയും ആക്രമിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

മോഹന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ ഏറെനാളായി പ്രശ്നങ്ങള്‍നിലനില്‍ക്കുന്നുണ്ടായിരുന്നു. മോഹന് ഇഷ്ടമില്ലാതെയാണ് മൂത്തസഹോദരനായ ദോസ്സും കുടുബംവും ഇയാളുടെ വിവാഹം നടത്തിയിരുന്നത്. എന്നാല്‍, വിവാഹശേഷം മോഹനും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങളുണ്ടാവുകയും ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയുമുണ്ടായി. ഇതോടെ ദമ്പതിമാരെ വീണ്ടും ഒന്നിപ്പിക്കാനായി മൂത്തസഹോദരനും ഭാര്യ സുനിതയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതുസംബന്ധിച്ച പ്രശ്നങ്ങളാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മേല്‍നടപടികള്‍ സ്വീകരിച്ചശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close