KERALAlocaltop news

മൂവാറ്റുപുഴ നിർമല കോളജിൽ നടന്നത് വിവേകരഹിത വിദ്യാർത്ഥി സമരം : ഫാ. അജി പുതിയാപറമ്പിൽ

** മുസ്ലിം ലീഗും, സിപിഎമ്മും നിലപാട് വ്യക്തമാക്കണം

കൊച്ചി: മൂവാറ്റുപുഴ നിർമല കോളജിൽ ചില വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമര പേക്കൂത്തിനെ രൂക്ഷമായ ഭാഷയിൽ വിവർശിച്ച് ഫാ. അജി പുതിയാപറമ്പിൽ. ഉപ സംഘടനകളായ എം എസ് എഫും, ഡിവൈഎഫ്ഐയും തോളോടുതോൾ ചേർന്നു നടത്തിയ സമരത്തെക്കുറിച്ച് മുസ്ലിം ലീഗും  സി പി എമ്മും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ –

*ഇത് വിവേകരഹിതമായ വിദ്യാർത്ഥി സമരം*

ഇന്നലെ (27-07.2024) മൂവാറ്റുപുഴ നിർമ്മല കോളേജിൽ തികച്ചും അസാധാരണമായ ഒരു സമരം നടന്നു.

കോളേജിലെ മുസ്ലീം വിദ്യാർഥികൾക്ക് നിസ്ക്കരിക്കാൻ കോളേജിൽ തന്നെ സ്ഥലം നല്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. കൂടുതൽ ആശ്ചര്യകരമായ കാര്യം കേരളത്തിലെ രണ്ട് പ്രമുഖ വിദ്യാർഥി സംഘടനകൾ അതിന് പിന്നിലുണ്ട് എന്നതാണ്. എം. എസ്. എഫ് . അതിന് നേതൃത്വം കൊടുത്തപ്പോൾ ,
എസ്. എഫ്. ഐ എന്ന ഇടതുപക്ഷ പ്രസ്ഥാനം അതിന്
പിന്തുണ കൊടുക്കുന്നു എന്നത് , കൂടുതൽ ചിന്തനീയമാണ്.!!

*തങ്ങളുടെ വിദ്യാർഥി സംഘടകളുടെ വിവേകരഹിതമായ ഈ പ്രവൃത്തിയെ കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയും പ്രതിപക്ഷത്തെ പ്രമുഖ പാർട്ടിയായ മുസ്ലീംലീഗും എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നറിയാൻ താല്പര്യമുണ്ട്.*

നിങ്ങളവരെ തിരുത്തുമോ അതോ പിന്തുണയ്ക്കുമോ? എന്താണ് നിങ്ങളുടെ നയം? കേരളത്തിലെ മുഴുവൻ വിഭ്യാഭ്യാസ സ്ഥാപനങ്ങളിലും മസ്ജിദ് സ്ഥാപിക്കുകയാണോ???

ആണെങ്കിൽ തുറന്ന് പറയാനുള്ള ആർജവം കാട്ടണം.

സ്വതേ ദുർബലമായിക്കൊണ്ടിരിക്കുന്ന കേരളത്തിൻ്റെ മതസൗഹാർദ്ദ ഭൂമികയിൽ അശാന്തിയുടെയും സംശയത്തിൻ്റെയും കനലുകൾ വാരിയിടാൻ മാത്രമേ ഇത്തരം വിവേകരഹിത സമരങ്ങൾ ഉപകരിക്കുകയുള്ളൂ.

ക്ലാസ്സിൽ നിസ്ക്കരിക്കാൻ മുസ്ലീം വിദ്യാർത്ഥികൾ ആരംഭിച്ചാൽ നാളെ ഹനുമാൻ കീർത്തനുമായി ഹിന്ദു വിദ്യാർത്ഥികളും, സങ്കീർത്തനാലാപനവുമായി ക്രിസ്ത്യൻ വിദ്യാർത്ഥികളും വരും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

എല്ലാ മതസ്ഥർക്കും പ്രാർഥനകളുണ്ട്.

ആചാരങ്ങളുടെ പരസ്യമായ അനുഷ്ഠാനത്തിലാണ് മതത്തിൻ്റെ മഹത്വം എന്ന് ആരും ധരിക്കരുത്. മതം പഠിപ്പിക്കുന്ന മുല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതാണ് ശ്രേഷ്ഠം. അനവസരത്തിലെ പ്രാർത്ഥന ആരുടേതായാലും തീർത്തും അരോചകമാണ്.

*അതുകൊണ്ട് ഇത്തരത്തിലുള്ള അനുചിതമായ ആവശ്യങ്ങൾക്കു മുമ്പിൽ നിർമ്മല കോളേജ് മാത്രമല്ല ഒരു വിദ്യാഭ്യാസ സ്ഥാപനവും വഴങ്ങരുത്.*

*ഇനി നാളെ സമാന ആവശ്യമായി ഹിന്ദു വിദ്യാർഥികളോ ക്രിസ്ത്യൻ വിദ്യാർഥികളോ മറ്റേതെങ്കിലും മതത്തിലുള്ള വിദ്യാർത്ഥികളോ വന്നാലും ഇത് തന്നെയായിരിക്കണം നിലപാട്*.

വിദ്യാലയങ്ങളെ പ്രാർത്ഥനാലയങ്ങളാക്കാനല്ല വിദ്യാർഥികൾ പരിശ്രമിക്കേണ്ടത്, മറിച്ച് മതങ്ങൾ ഇരുട്ടിലേക്ക് നടക്കാൻ മനുഷ്യൻ്റെ കൈ പിടിച്ചാൽ, അവയെ തിരുത്തുകയും,
വിജ്ഞാനത്തിൻ്റെ വെളിച്ചം വിതറി നവീകരിക്കാൻ
പട നയിക്കുകയുമാണ് വേണ്ടത് !!!

അതാണ് നിങ്ങളിൽ നിന്നും ഇന്നത്തെ സമൂഹം പ്രതീക്ഷിക്കുന്നത്.
മറക്കരുത്.!!

ഫാ. അജി പുതിയാപറമ്പിൽ
28. 07 ‘2024

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close