കോഴിക്കോട് : സംസ്ഥാന പോലീസ് മേധാവി സ്ഥലത്തില്ലാതിരിക്കെ സേനയ്ക്ക് മേൽ അമിതാധികാരം പ്രയോഗിച്ച എഡിജിപി എം.ആർ. അജിത് കുമാറിന് സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേശ് സാഹെബിൻ്റെ മൂക്കുകയർ. പൊലീസിലെമാനസികസമ്മർദം കുറയ്ക്കാൻ നിർദേശങ്ങളും നടപടികളുമായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്‌കുമാർ ഓഫിസർമാർക്കു കഴിഞ്ഞയാഴ്ച സർക്കുലർ അയച്ചതിനെത്തുടർന്ന് സേനയുടെ തലപ്പത്തു ഉരുത്തിരിഞ്ഞ ‘മാനസികസമ്മർദം’ വിവാദമായിരുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വിദേശയാത്ര നടത്തുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് അജിത്‌കുമാർ സർക്കുലർ ഇറക്കിയത്. യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ഡിജിപി ഇത് തിരുത്തി ഇന്നലെ പുതിയ ഉത്തരവിറക്കി. സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് യഥാസമയം സേനയ്ക്കുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മറ്റാരും അതിൽ കൈകടത്തേണ്ടെന്നുമാണ് 4/ 2024 നമ്പർ എക്സിക്യൂട്ടീവ് ഡയരക്ടീവ് ഉത്തരവിലുള്ളത്. ചില യൂണിറ്റ് മേധാവികൾ ഇടയ്ക്കിടെ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നത് സേനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും, പരാതി കേൾക്കാനും ആവശ്യമെങ്കിൽ സർക്കാർ സംവിധാനവുമായി കൂടിയാലോചിച്ച് യഥാസമയം വേണ്ട ഉത്തരവ് തൻ്റെ ഓഫീസ് പുറപ്പെടുവിക്കുമെന്നും മറ്റൊരുത്തനും അതിൽ കൈ കടത്തേണ്ടെന്നും ഡിജിപിയുടെ ഉത്തരവിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാത്സല്യഭാജനമായ അജിത് കുമാർ ഡിജിപിയുടെ അധികാരം കവർന്നെടുക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. കാവൽ കരുതൽ എന്ന പേരിലാണ് എഡിജിപി പുതിയ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തിയത്.
Related Articles
Check Also
Close-
കെപിസിസി ജനറൽ സെക്രട്ടറി പാരവച്ചെന്ന്; കോഴിക്കോട്ട് കോൺഗ്രസിൽ കലാപം
December 18, 2020