KERALAlocaltop news

കിണർ വെള്ളത്തിൽ മനുഷ്യവിസർജ്യം കലർത്തിയ സംഭവം; പ്രതികൾക്കായി അന്വേഷണം തുടരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്– കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന വീട്ടിലെ കിണറ്റിൽ മനുഷ്യ വിസർജ്യം കലർത്തിയെന്ന പരാതിയിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മുക്കം പോലീസ് സബ് ഇൻസ്പെക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കോഴിക്കോട് നടത്തിയ സിറ്റിംഗിൽ മുക്കം എസ് ഐ യെ കമ്മീഷൻ വിളിച്ചു വരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞു.

പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്ന മുറയ്ക്ക് കേസ് ഫയൽ എടുത്ത് വീണ്ടും അന്വേഷിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

മുക്കം സ്വദേശിനി എൻ കെ. അംബികാവതി സമർപ്പിച്ച പരാതിയിലാണ് നടപടി. 2021 ജൂൺ 12 ന് മുക്കം പോലീസ് ക്രൈം 486/21 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അയൽവാസികൾ ഉൾപ്പെടെ 7 സാക്ഷികളെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുമായി വഴിത്തർക്കം നിലനിൽക്കുന്ന അയൽവാസിയും ഇതിൽ ഉൾപ്പെടും. പ്രതികളെ കുറിച്ച് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്ന മുറയ്ക്ക് കേസ് റീ ഓപ്പൺ ചെയ്ത് അന്വേഷണം തുടരും. പോലീസിന്റെ ഭാഗത്ത് നിന്ന് മനപൂർവമായ വീഴ്ചയോ ഉദാസീനതയോ ഉണ്ടായിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close