top news

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം. കര്‍ശന വ്യവസ്ഥകളോടെയാണ് 22കാരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ എല്‍എല്‍ബിയ്ക്ക് പഠിക്കണം എന്നാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. കൂടാതെ സാക്ഷികളെ സ്വാധീനിക്കരുതെന്നും രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. കേസില്‍ ഒന്നാം പ്രതി അനുപമയുടെ പിതാവ് പത്മകുമാറാണ് രണ്ടാം പ്രതിയാണ് മാതാവ് ഭാര്യ എം.ആര്‍.അനിതാകുമാരി. കുട്ടിയെ ഒളിപ്പിക്കുന്നതിനടക്കം അനുപമയ്ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കഴിഞ്ഞവര്‍ഷം നവംബര്‍ അവസാനമാണ് ആറു വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടു പോയത്. ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പ്രതികളെ ഡിസംബര്‍ ഒന്നിനാണ് പിടികൂടിയത്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യത മറികടക്കാന്‍ വേണ്ടിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുപമ. അച്ഛന്‍ പത്മകുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close