top news
ശക്തമായ മഴയില്‍ മലപ്പുറത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു
മലപ്പുറം: ശക്തമായ മഴയില്‍ തിരൂര്‍ കൂട്ടായി പി.കെ.ടി.ബി.എം. യു.പി. സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പ്രവര്‍ത്തിക്കുന്നില്ലാത്ത സ്‌കൂളിന്റെ പഴയ ഓടിട്ട കെട്ടിടമാണ് ബുധനാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണത്. അപകടം സംഭവിച്ചത് പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയില്‍ കുതിര്‍ന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുകയായിരുന്നു. ഫിറ്റ്‌നെസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കാത്തതില്‍ വിമര്‍ശനമുയരുന്നുണ്ട്.