KERALAlocaltop news

വയോധികയെ പീഡിപ്പിച്ച് ആഭരണം കവര്‍ന്ന പ്രതി പിടിയില്‍, ശാസ്ത്രീയാന്വേഷണം വലയൊരുക്കി

കോഴിക്കോട്: മുക്കത്ത് ഓട്ടോയാത്രക്കാരിയായ വയോധികയെ ആക്രമിച്ച് പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് ചേവരമ്പലത്ത് താമസിക്കുന്ന മലപ്പുറം കൊണ്ടോട്ടി ചെറുപറമ്പ് സ്വദേശി മുജീബ് റഹ്മാനാണ് (45) പിടിയിലായത്.

പിടിയിലായത് ശാസ്ത്രീയ അന്വേഷണത്തില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുജീബ് പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് ഓമശേരിയില്‍ വെച്ച് പിടിയിലായത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുമ്പ് പ്രതികളായവരുടെ പട്ടിക തയ്യാറാക്കി വിശദ അന്വേഷണം നടത്തുകയായിരുന്നുവെന്ന് റൂറല്‍ എസ് പി ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച്…

ജൂലൈ രണ്ടാം തീയതി രാവിലെയാണ് അക്രമം. പ്രതി ഇയാളുടെ ഓട്ടോയില്‍ കയറ്റിയ വയോധികയെ ആക്രമിക്കുകയും അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു.

വയനാട്ടിലും നടത്തി ഇതേ അക്രമം…

സംസ്ഥാനത്ത് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പതിനാറിലേറെ കേസുകള്‍ മുജീബിന്റെ പേരിലുണ്ട്. വയനാട് ജില്ലയില്‍ ഒരു സ്ത്രീയെ അക്രമിച്ചതിന് കേസുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close