top news
ഉത്തരഖണ്ഡില്‍ മേഘവിസ്‌ഫോടനം
ഉത്തരഖണ്ഡില്‍ മേഘവിസ്‌ഫോടനം. വ്യാപക നാശനഷ്ടം. ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴ. ബിയാസ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കുളുവില്‍ പാര്‍വതി നദിയിക്ക് സമീപത്തെ കെട്ടിടം പൂര്‍ണമായി ഒലിച്ചുപ്പോയിരിക്കുന്നു. ഗൗരികുണ്ഡില്‍ നിന്നും കേദാര്‍നാഥ് റൂട്ടില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നു.
ഷിംല ജില്ലയില്‍ സമേജ് ഖാഡ് മേഖലയില്‍ മേഘവിസ്‌ഫോടനത്തില്‍ 19 പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ ഡി ആര്‍ എഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ഹിമാചല്‍ പ്രദേശ് മാണ്ഡിയിലെ താല്‍തുഖോഡില്‍ മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 9 പേരെ കാണാതായെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. കൂടാതെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കേദാര്‍നാദില്‍ 200 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഉത്തരാഖണ്ഡില്‍ ഉടനീളം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആറുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും. അതേസമയം ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിയും മൂന്നുപേര്‍ വൈദ്യുതാഘാതം ഏറ്റുമാണ് മരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇറങ്ങാനിരുന്ന 10 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.