top news
വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 296 ആയി
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 296 ആയി.ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.വെള്ളാര്‍മല സ്‌കൂള്‍ റോഡില്‍ നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചാലിയാറില്‍ ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ്. വനംവകുപ്പ്, കോസ്റ്റ്ഗാര്‍ഡ്, നേവി എന്നിവര്‍ ചേര്‍ന്ന് സംയുക്ത തിരച്ചില്‍. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.
ഉരുള്‍പൊട്ടലില്‍ മരിച്ച 107 പേരെയാണ് തിരിച്ചറിഞ്ഞത്.മരിച്ചവരില്‍ 27 പേര്‍ കുട്ടികളാണ്. മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ആറ് സോണുകളായി നാല്‍പ്പത് ടീമുകളായാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. അതേസമയം, പടവെട്ടിക്കുന്നില്‍ ഒറ്റപ്പെട്ടുപോയ നാലംഗ കുടുംബത്തെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz