top news

അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന ആവിശ്യം; ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിണറായി വിജയന്‍ കത്തയച്ചു. മുഖ്യമന്ത്രി ഇന്ന് അര്‍ജുന്റെ കോഴിക്കോടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതിനായി ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് ഉറപ്പ് നല്‍കിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. പിന്നാലെയാണ് കര്‍ണാടകയ്ക്ക് കത്തയച്ചിരിക്കുന്നത്.

അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ആരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഗംഗാവാലിയിലെ അടിയൊഴുക്ക് കുറയാത്തതിനാല്‍ പുഴയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് തിരച്ചിലിനായി പ്രദേശത്തേക്ക് എത്തിയ ഈശ്വര്‍ മല്‍പെയും സംഘവും മടങ്ങുകയായിരുന്നു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close