top news
ബംഗ്ലാദേശ് പ്രക്ഷോഭം ; സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച രാവിലെ യോഗം നടക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്.വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്ഥിതിഗതികള്‍ വിശദീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച ബംഗ്ലാദേശിലെ പ്രതിഷേധത്തില്‍ 135 പേരാണ് കൊല്ലപ്പെട്ടത്. പ്രകടനക്കാരും അവാമി ലീഗ് അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്പ്പില്‍ 98 പേരോളം കൊല്ലപ്പെട്ടതായിട്ടായിരുന്നു ഒദ്യോഗിക സ്ഥിരീകരണം. സവര്‍, ധമ്രായ് മേഖലകളില്‍ 18 പേരെങ്കിലും കൊല്ലപ്പെട്ടു. വിവിധ പരിക്കുകളോടെ 500 പേരെ ആശുപത്രിയില്‍ എത്തിച്ചതായി ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകള്‍ക്കകം ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. 2024 ജനുവരിയില്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിലവില്‍ വന്ന പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപിച്ചത്. കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രാജ്യത്തെ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബംഗ്ലാദേശില്‍ ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചിരുന്നു.