KERALAlocal

പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് കൈത്താങ്ങായി പ്രവാസി വ്യവസായി

കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും ഗോവിന്ദപുരത്ത് നാശനഷ്ടം സംഭവിച്ച വീട്ടുകാര്‍ക്ക് ആശ്വാസമായി പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്തിന്റെ ഇടപെടല്‍. നഷ്ടം സംഭവിച്ച പന്ത്രണ്ട് വീട്ടുകാര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിയത്. ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എം സി അനില്‍കുമാര്‍, കവിത അരുണ്‍, പൊതുപ്രവര്‍ത്തകരായ തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, സുദര്‍ശന്‍, ബാലന്‍ എന്നിവര്‍ സംസാരിച്ചു.

കോവിഡ് കാലത്ത് തുണച്ച കൈകള്‍…

കോവിഡ് കാലത്ത് നാട്ടില്‍ ലോക്ക് ഡൗണിലായപ്പോഴായിരുന്നു പ്രവാസി വ്യവസായിയായ ശ്രീകുമാര്‍ കോര്‍മത്ത് നാട്ടുകാരുടെ ദുരിതം നേരിട്ടറിഞ്ഞത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയത്. കോഴിക്കോട് മാങ്കാവ്-ഗോവിന്ദപുരം ദേശത്തെ ജനങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു കൊണ്ട് തുടങ്ങിയ സേവനം ഇപ്പോഴും തുടരുകയാണ്. നാല് വര്‍ഷം കൊണ്ട് ആയിരക്കണക്കിന് കുടുംബംഗങ്ങള്‍ക്കാണ് ശ്രീകുമാര്‍ കോര്‍മത്ത് സഹായമെത്തിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സുതാര്യമായി അര്‍ഹരിലേക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുവാനുള്ള ശ്രീകുമാര്‍ കോര്‍മത്തിന്റെ പദ്ധതി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close