കോഴിക്കോട് : വസ്ത്ര
വ്യാപാര സംരംഭ രംഗത്തെ കൂട്ടായ്മയായ കേരള ടെക്സ്റ്റെയിൽസ് ആൻ്റ് ഗാർമെൻ്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ്റെ
( കെ. ടി. ജി . എ )
ജില്ലാ സമ്മേളനവും
ട്രേഡ് ഫെയർ എക്സ്പോയും
ഈ മാസം 12 നും 13 നും കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
12 ന് രാവിലെ 10.30 ന്
ട്രെഡ് ഫെയർ എക്സ്പോ
മേയർ ഡോ . എം ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
13 ന് രാവിലെ 10 . 30 ന്
കുടുംബവും, ബിസിനസും എന്ന വിഷയത്തിൽ പ്രശസ്ത ട്രെയിനർ പ്രമോദ് പി കെ ബാലകൃഷ്ണൻ ക്ലാസെടുക്കും . ഉച്ചയ്ക്ക് 2 ന് നടത്തുന്ന സെമിനാറിൽ
ടെക്സ്റ്റൈൽസ് മേഖലയിലെ പ്രമുഖരായ
കല്യാൺ സിൽക്സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ,ചമയം ബാപ്പു, ശോഭിക വെഡിങ് ചെയർമാൻ ഇമ്പിച്ചമ്മദ് കല്ലിൽ , ശ്രീകൃഷ്ണ ടെക്സ്റ്റെയിൽസ് മാനേജിങ് ഡയറക്ടർ സി.പ്രഭാകരൻ എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെയ്ക്കും.
വൈകീട്ട് 4 ന് ജില്ലാ സമ്മേളനം. കെ ടി ജി എ സംസ്ഥാന പ്രസിഡന്റ് ടി എസ് പട്ടാഭിരാമൻ ( കല്യാൺ സിൽക്സ് )
ഉദ്ഘാടനം ചെയ്യും.
കെ ടി ജി എ ജില്ലാ പ്രസിഡന്റ് ജോഹർ ടാംടൺ ( സിൽക്കി വെഡിംഗ്) അധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയാകും .
ടി നസ്റുദ്ദീൻ അനുസ്മരണം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്
പി കെ ബാപ്പു ഹാജി നിർവഹിക്കും .
മുഖ്യ പ്രഭാഷണം
കെ ടി ജി എ വനിത വിങ് സംസ്ഥാന ഓർഗനൈസർ ബീനാ കണ്ണൻ ( ശീമാട്ടി ) നിർവഹിക്കും.
കെ ടി ജി എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുജീബ് ഫാമിലി , സംസ്ഥാന വൈസ് പ്രസിഡന്റ് ഷാനവാസ് റോയൽ വെഡിങ് , സംസ്ഥാന ട്രഷറർ എം എൻ ബാബു ( എം എൻ ഫാഷൻ )എന്നിവർ പ്രസംഗിക്കും.
ജില്ലാ ജനറൽ സെക്രട്ടറി
പി എസ് സിറാജ്
( പ്രീതി സിൽക്സ്) സ്വാഗതവും
കെ എസ് രാമമൂർത്തി നന്ദിയും പറയും.
രാത്രി 8 മുതൽ സെഞ്ച്വറി മെർച്ചൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സാംസ്കാരിക – കലാപരിപാടികളും അരങ്ങേറും.കെ ടി ജി എ യുടെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തുന്ന ഈ എക്സ്പോയിലൂടെ ,വസ്ത്രവ്യാപാരികൾക്ക്,നൂതന വസ്ത്രങ്ങളെ പരിചയപ്പെടുത്താനും ബിസിനസ് ബന്ധങ്ങൾ ഊഷ്മളമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പ്രസിഡന്റ് ജോഹർ ടാം ടൺ പറഞ്ഞു.വയനാട് പ്രകൃതി ദുരന്തബാധിതർക്ക് സംസ്ഥാന കമ്മിറ്റി സാമ്പത്തിക സമാഹരണം നടക്കുന്നുണ്ട്.എക്സ്പോയിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റ വിഹിതവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വസ്ത്ര മേഖലയിലെ മാനുഫാക്ച്ചററർ , ഡിലേർസ് , ഹോൾസെയിലേർസ് എന്നിവരുടെത് ഉൾപ്പെട്ട 100 പരം സ്റ്റാളുകൾ എക്സ് പോയിൽ സജ്ജീകരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന
റിട്ടേലേർസും ഫാഷൻ ഡിസൈനർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രയോജനപ്പെടും. ഇതോടൊപ്പം നിരവധി ബിസിനസ് അവസരങ്ങളും ബ്രാൻ്റിംഗ് സ്പെയ്സുമാണ് ഒരുക്കുകയെന്ന്
ജില്ലാ ജനറൽ സെക്രട്ടറി
പി എസ് സിറാജ്( പ്രീതി സിൽക്‌സ് ) പറഞ്ഞു.
എക്സ്പോയുടെ ലോഗോ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ബാപ്പു ഹാജി നിർവഹിച്ചു.
വാർത്ത സമ്മേളനത്തിൽ
കെ ടി ജി എ ജില്ലാ പ്രസിഡന്റ് ജോഹർ ടാംടൺ ( സിൽക്കി വെഡിംഗ്),
ജില്ലാ ജനറൽ സെക്രട്ടറി പി എസ് സിറാജ്( പ്രീതി സിൽക്‌സ് ), ജോയിന്റ് സെക്രട്ടറി കെ എസ് രാമമൂർത്തി,
കെ വി
പ്രസന്ന കുമാർ,
മീഡിയ കൺവീനർ ഷഫീക്ക് പട്ടാട്ട് എന്നിവർ പങ്കെടുത്തു.