top news
മുല്ലപ്പെരിയാര്‍ ഡാമില്‍ കേരളത്തിന് അവകാശമുണ്ട്: സുപ്രീംകോടതിയില്‍ ഹര്‍ജി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2006, 2014 വര്‍ഷങ്ങളിലെ വിധി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ തമിഴ്നാടിന്റെ ചീഫ് എന്‍ജീനിയറിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. അത് കൂടെ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വസ്തുതപരമായ കാര്യങ്ങള്‍ പരിശോധിക്കാതെയാണ് ഉത്തരവുകള്‍ ഉണ്ടായിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്ന വിഷയം സ്ഥിരീകരിക്കാന്‍ കേരളത്തിന്റെ അവകാശം അംഗീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
മധുര റീജിയണല്‍ ചീഫ് എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. കേരളത്തില്‍ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്‌നാടിന്റെ നടപടി. അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz