top news

കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്. കൂടാതെ ദുരന്ത ബാധിതരുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി ഇന്ന് പ്രത്യേക ക്യാമ്പും സംഘടിപ്പിക്കും.ദുരന്ത ബാധിത മേഖലകളില്‍ രണ്ടുദിവസമായി നടന്ന ജനകീയ തിരച്ചിലിന് പിന്നാലെ ചാലിയാറില്‍ നിന്ന് നിരവധി മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെടുത്തതിലാണ് ചാലിയാറിലും വിശദമായ പരിശോധന നടക്കുന്നത്. രാവിലെ ഏഴു മണിക്കു മുണ്ടേരി ഫാം മേഖലയില്‍ നിന്നാരംഭിക്കുന്ന തിരച്ചില്‍ ഉച്ചയ്ക്കു രണ്ടുമണിക്കു പരപ്പന്‍പാറയില്‍ അവസാനിക്കും വിധത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ചാലിയാറിലെ 60 അംഗ സംഘത്തിന്റെ പരിശോധന നാളെയും തുടരും. ഈ തിരച്ചിലിന് വൈദഗ്ധ്യം ആവശ്യമായതിനാല്‍ സന്നദ്ധ പ്രവര്‍ത്തകരെ അനുവദിക്കില്ല. 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘമായിരിക്കും വനമേഖലയായ പാണന്‍ കായത്തില്‍ തിരച്ചില്‍ നടത്തുക. പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങള്‍ തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചില്‍ നടത്തും.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ഇന്ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close