top news
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 760 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 52,520 രൂപയും ഗ്രാമിന് 95 രൂപ വര്‍ധിച്ച് 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അഞ്ചുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.