കോഴിക്കോട് : രണ്ടര പതിറ്റാണ്ടു നീണ്ട കുറ്റാന്വേഷണ മികവിനു സിറ്റി പൊലീസ് സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് എഗെയ്ൻസ് റ്റ് ഓർഗനൈസ്ഡ് ക്രൈംസ് (കാവൽ) സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസിനു രാഷ്ട്രപതിയു ടെ പൊലീസ് മെഡൽ.
വിവാദമായ ഒട്ടേറെ കേസുക ളുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മോഹൻദാസ് നിലവിൽ സിറ്റി സ്പെഷൽ ആക് ഷൻ ഗ്രൂപ്പിലാണു പ്രവർത്തിക്കുന്നത്. സംസ്ഥാനത്തു തന്നെആദ്യമായി റജിസ്‌റ്റർ ചെയ്തആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) തട്ടിപ്പു കേസിലെ പ്രതി കളെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി പിടികൂടി കേരളത്തിൽഎത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചു.
എലത്തൂർ ട്രെയിൻ തീവയ‌് കേസ്, മലപ്പുറം മദ്യദുരന്തക്കേ സ്, കരിപ്പൂർ സ്വർണക്കടത്ത് കേസ്, മാറാട് കൂട്ടക്കൊല ഗൂഢാലോചന കേസ് തുടങ്ങി കേരളം ചർച്ച ചെയ്ത കേസുകളിലെഅന്വേഷണ സംഘത്തിന്റെ ഭാഗ മായിരുന്നു.
നൂറിലധികം തവണ കേരള ത്തിനു പുറത്ത് പോയി കൊടും കുറ്റവാളികളെ പിടിച്ചു കൊണ്ടു വന്നിട്ടുണ്ട്. മറ്റു സംസ്‌ഥാനങ്ങളി ലെ ഉദ്യോഗസ്ഥഥർ അന്വേഷണ ത്തിനായി എത്തുമ്പോൾ സഹാ യങ്ങൾക്കായി ആശ്രയിക്കാറുള്ളതും ഇദ്ദേഹത്തെയാണ്.
കുറ്റകൃത്യങ്ങളെയും ക്വട്ടേഷൻസംഘങ്ങളെയും അമർച്ചചെയ്യാൻ സർക്കാർ 2022ൽ രൂപീ കരിച്ച കാവൽ ഗ്രൂപ്പിന്റെ പ്രവർത്തനം സംസ്ഥാനത്തു തന്നെ ഒന്നാം സ്‌ഥാനത്താണ്. കോഴി ക്കോട് ജില്ലയിൽ ഒന്നര വർഷത്തിനിടെ ഇരുന്നൂറിലേറെ കേസുകളിൽ പ്രതികളെ പിടികൂടാൻ സാധിച്ചതിൽ മോഹൻദാസിന്റെ പങ്ക് ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും സംസ്ഥാന പൊലീസ് മേധാവിയുടെ വിവിധ പുരസ്കാ രങ്ങളും നേടിയിട്ടുണ്ട്. ചാത്തമം ഗലം സ്വദേശിയാണ്. ഭാര്യ സ്മിത. നിയത മോഹൻ, നിവേദ്യ മോഹൻ എന്നിവർ മക്കളാണ്.