top news
അഫ്ഗാനിസ്താനില്‍ താലിബാന്‍ രണ്ടാമതും അധികാരം പിടിച്ചെടുത്തിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം
അഫ്ഗാനിസ്താനില്‍ താലിബാന്‍ രണ്ടാമതും അധികാരം പിടിച്ചെടുത്തിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം. ആദ്യഭരണത്തില്‍ നിന്ന് വ്യത്യസ്തമായി ജനകീയ ഭരണം കാഴ്ചവെക്കുമെന്ന പറഞ്ഞ താലിബാന്‍ പഴയ നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ല.
അമേരിക്കന്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെ, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെത്തി താലിബാന്‍ അധികാരം സ്ഥാപിച്ചത് 2021 ഓഗസ്റ്റ് 15നായിരുന്നു. പിന്നാലെ, അഫ്ഗാനെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നത് അടക്കമുള്ള
പിന്തിരിപ്പന്‍ നടപടകളിലേക്ക് കടന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിച്ചിരുന്നു. പുരുഷന്‍മാര്‍ക്ക് ഒപ്പമല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് നിരോധിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലും എന്‍ജിഒകളിലും സ്ത്രീകള്‍ ജോലിക്കു പോകുന്നത് വിലക്കിയിരുന്നു.
താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനില്‍ നിന്ന് കൂട്ടപ്പലായനങ്ങളുണ്ടായി. അഫ്ഗാന്‍ വിട്ടുപോകുന്ന അമേരിക്കന്‍ സൈനിക വിമാനങ്ങളില്‍ കയറിക്കൂടാന്‍ അഫ്ഗാന്‍ ജനത തിക്കിത്തിരക്കുന്നതും വിമാനങ്ങളില്‍ നിന്ന് വീണുമരിക്കുന്നതും ലോകം വേദനയോടെ കണ്ടുനിന്നു. 64 ലക്ഷം പേരാണ് താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തതിന് ശേഷം ഇതുവരെ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തത്.