കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തില്‍ അതിജീവിതയായ നടിക്കൊപ്പമുള്ളവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കുറ്റം ചെയ്തവര്‍ക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസെടുക്കണമെന്നാണ് കത്തിലെ ആവശ്യം. മെമ്മറി കാര്‍ഡ് പരിശോധിച്ചവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഒപ്പിട്ടതാണ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത്.
കത്തിന്റെ പൂര്‍ണരൂപം…
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ
നടി ലൈംഗികമായിആക്രമിക്കപ്പെട്ട കേസിൽ (Wp (crl )445/22)പീഡനദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡുമായി ബന്ധപ്പെട്ട എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിൻ്റെഅന്വേഷണ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണല്ലോ. കേസിലെനിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിസ്താരസമയത്ത് മാത്രം ഉപയോഗിക്കേണ്ടതും കോടതിയുടെ ചെസ്റ്റിൽ സൂക്ഷിക്കേണ്ടതും അതീവ സുരക്ഷയിൽ നിലനിറുത്തേണ്ടതും ആണ്. മാത്രമല്ല ഈ കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ഒരു സ്ത്രീയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതുമാണ്. അങ്ങനെയുള്ളമെമ്മറി കാർഡാണ് ജില്ലാ സെഷൻസ് കോടതിയുടെ യും അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിൻ്റെയുംകസ്റ്റഡിയിലിരിക്കേ അനധികൃതമായി തുറന്നതായി റിപ്പോർട്ടിൽ പറയുന്നത്.
ഒരു വർഷത്തിലേറെ നിയമവിരുദ്ധമായി ഈ കാർഡ് ഒരു ജുഡീഷ്യൽ ഓഫീസറുടെ കസ്റ്റഡിയിൽ വെച്ചിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ നിന്നും ഇത് ലീക്ക് ചെയ്തിട്ടുണ്ട്. അങ്കമാലി കോടതി മജിസ്ട്രേട്ട് , ,വിചാരണക്കോടതി ശിരസ്തദാർ, എറണാകുളം സെഷൻസ് കോടതി ബെഞ്ച് ക്ലർക്ക് തുടങ്ങിയവർ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചതായി കോടതി പേരെടുത്ത് പറഞ്ഞ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. വേലി തന്നെ വിള തിന്നുന്ന സ്ഥിതി. നീതിയുടെ പക്ഷത്ത് നിലകൊള്ളേണ്ടവർ പ്രതിക്കു വേണ്ടി കേസ് അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിട്ടുള്ളത്.
മെമ്മറി കാർഡ് അനധികൃതമായി തുറന്നതുമായി ബന്ധപ്പെട്ട. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ 7/12/2013ന്( WP( Crl) No 445 of2022. ) ഇറങ്ങിയ മാർഗ്ഗ നിർദ്ദേശത്തിൽ ഖണ്ഡിക 6ൽ. In the inquiry if the commission of any offense is disclosed, the districts and sessions Judge shall proceed as provided in the criminal code of procedure, 1973 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യത നിലനിർത്താനും നീതിയുടെ പക്ഷത്താണ് കോടതികൾ എന്ന് ഉറപ്പിക്കാനും നടിയെ ആ ക്രമിച്ച കേസിലെ കോടതിയിലിരുന്ന മെമ്മറിക്കാർഡ് അനധികൃതമായി ആക്സസ് ചെയ്തവർക്കെതിരെ കേസ് റെജിസ്റ്റർ ചെയ്യണം എന്നും നീതിന്യായ സംവിധാനങ്ങൾക്കു തന്നെ കളങ്കം വരുത്തിയ
കുറ്റവാളികളെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.അതോടൊപ്പം കോടതികളിൽ എത്തുന്ന എല്ലാ രേഖകളും തെളിവുകളും സുരക്ഷിതമായി സൂക്ഷിക്കുമെന്നും കൈകാര്യം ചെയ്യുമെന്നും ഉറപ്പാക്കാൻ വേണ്ട മാനദണ്ഡങ്ങൾ എല്ലാ ജുഡീഷ്യൽ സംവിധാനങ്ങളിലും ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു
നിവേദനത്തിൽ ഒപ്പുവെച്ചവർ:
.K.അജിത
.സാറാജോസഫ്
K.K.രമ
വൈശാഖൻ
എം എൻ കാരശ്ശേരി
കല്പറ്റ നാരായണൻ
കെ ആർ മീര
ഡോ പി ഗീത
കുരിപ്പുഴ ശ്രീകുമാർ
Dr ആസാദ്
അശോകൻ ചരുവിൽ
സജിത മഠത്തിൽ
രേവതി
ഡോ മാളവിക ബിന്നി
പി കെ പോക്കർ
വി പി സുഹ്റ
കെ എ ബീന
ദീദി ദാമോദരൻ
സി ആർ നീലകണ്ഠൻ
ഏലിയാമ്മ വിജയൻ
പി സി ഉണ്ണിച്ചെക്കൻ
പി കെ വേണുഗോപാൽ
കവിത ബാലകൃഷ്ണൻ
ഡോ. എ കെ ജയശ്രീ
ശിഹാബുദ്ദീൻപൊയ്ത്തുംകടവ്
സി എസ് ചന്ദ്രിക
സുധ മേനോൻ
മാധവൻ പുറച്ചേരി
സോണിയ ജോർജ്ജ്
കെ.എം ഷീബ
ഷീബ അമീർ
ശീതൾ ശ്യാം
രേഖ രാജ്
ഗീത നസീർ
അഡ്വ .ഭദ്രകുമാരി
ജോളി ചിറയത്ത്
ഡോ. പി എം ആരതി
എൻ സുബ്രഹ്മണ്യൻ
അഡ്വ .J.സന്ധ്യ
മേഴ്സി അലക്സാണ്ടർ
സീറ്റ ദാസൻ
എസ് രാജീവൻ
വിനയ എൻ എ
ടി ജി അജിത
ഡോ.ശ്രീ സൂര്യ തിരുവോത്ത്
രോഹിണി മുത്തൂർ
നെജു ഇസ്മയിൽ
ശ്രീകല.എസ്
അഡ്വ .K.M.രമ
ദിവ്യഗോപിനാഥ്
അനീഷ ഐക്കുളത്ത്
രതി മേനോൻ
അഡ്വ. കുക്കു ദേവകി
ശ്രീജ പി
വസന്ത പി
അമ്മിണി കെ വയനാട്
സുജ ഭാരതി
അഡ്വ. മറിയ
സുലേഖ മേരി ജോർജ്
Sreeja.P
സരള ഇടവലത്ത്
Adv.A.K.Rajasree
എലിസബത്ത് ഫിലിപ്പ്
മൈത്രി. പി. ഉണ്ണി
ദേവി. ടി
പി.എസ്.രാജഗോപാൽ
ലത. കെ
അഡ്വ. സൈറ മറിയം
ലൈല റഷീദ്
സുനീത കൊടമന
മനോജ് ടി സാരംഗ്
. ശരത്ത് ചേലൂർ
. അഡ്വ. സ്മൃതി ശശിധരൻ
സി ജയശ്രീ
ഷീല പി എൽ
അഡ്വ.സുധ ഹരിദ്വാർ
ആശ രാജൻ
ഐ ഗോപിനാഥ്
ജയഘോഷ്
മായ S പരമശിവം.
അനിത ബാബുരാജ്.
വീണ പ്രസാദ്. ഗീത തങ്കമണി
രാജരാജേശ്വരി
സുധി ദേവയാനി
രമാദേവി എൽ
നീന ജോസഫ്
ജയശ്രീ. എസ്
ഗാർഗി harithakam
. മീന ടി പിള്ളൈ. വിലാസിനി ഇ –
വസന്ത V പട്ടാമ്പി.
ബിന്ദു സുരേഷ് പാലക്കാട്
സ്വർണ്ണലത
ബൽകീസ് ബാനു
വിജിപെൺകൂട്ട്
P. G. പ്രേംലാൽ
സഫിയ.PM
ഫൗസിയ എം മല്ലിശ്ശേരി .
രമ ജോർജ്ജ്
ഹമീദ സി
കെ കെ സുനിൽ കുമാർ
പി. കെ. കിട്ടൻ
വി. സി. സുനിൽ
ഐറിസ്
നെജു ഇസ്മയിൽ
എം സുൽഫത്ത്
Prof. കുസുമം ജോസഫ്