top news

വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് കേരളവും ; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തി

തിരുവനന്തപുരം: രാജ്യം 78ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. മന്ത്രി വീണാ ജോര്‍ജ്ജ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്‍ ദേശീയ പതാക ഉയര്‍ത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പതാക ഉയര്‍ത്തി.

പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് ദേശീയ പതാക ഉയര്‍ത്തി. എഎസ്പി അശ്വതി ജിജിയാണ് പരേഡ് നയിക്കുന്നത്. കളക്ടര്‍ എസ് ചിത്ര ഐഎഎസ് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. ആഘോഷ ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഐഎഎസ്, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസ്, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി ഹേമലത ഐപിഎസ് എന്നിവര്‍ പങ്കെടുത്തു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ജാതിയേയും വര്‍ഗ്ഗീയതയേയും ചിലര്‍ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close