കോഴിക്കോട് : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഓഗസ്റ്റ് 12 ന്
പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണഞ്ചേരി ഭാഗത്തുള്ള ഇടവഴിയിലൂടെ 10 വയസ്സുള്ള 5-ാം ക്ലാസ് വിദ്യാർത്ഥിനി തനിച്ച് സ്കൂളിലേക്ക് നടന്നു പോകുന്നതിനിടെ സ്കൂട്ടറിൽ പിന്നാലെ എത്തിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തു വച്ച് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് പീഡിപ്പിക്കുകയായിരുന്നു.പ്രതിയെ കുറിച്ച് യാതൊരു സൂചനയും ഇല്ലാതിരുന്ന ഈ കേസ്സിൽ ദിവസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയായ മാങ്കാവ് സ്വദേശി ഫാസിലിനെ പന്നിയങ്കര പോലീസ് ഹൈലൈറ്റിന് മാളിന് സമീപം വച്ച് പിടികൂടിയത്. പ്രതി പത്തനംതിട്ടയിൽ സമാനമായ കുറ്റകൃത്യം ചെയ്ത് ജാമ്യത്തിലിരിക്കെയാണ് വീണ്ടും കുറ്റം ആവർത്തിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ, കിരൺ ശശിധരൻ, SCPO മാരായ ബിജു ടി, പത്മരാജ് പി, സുജിത്ത് ടി, എൻ, വിജേഷ് സി, രതീഷ് ടി, ഷിനിൽ ജിത്ത് CPO മാരായ ദിലീപ് ടി.പി, ബിനോയ് വിശ്വം, അശ്വതി കെ എന്നിവരാണുണ്ടായിരുന്നത്.