top news

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല -എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാരിന് ഒളിച്ചു കളിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടതുകൊണ്ടാണ് ചില ഭാഗങ്ങള്‍ ഒഴിവാക്കി പ്രസിദ്ധീകരിച്ചത്. മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കില്‍ അത് നിയമപരമായി വാങ്ങി എടുക്കാവുന്നതുമാണ്. സിനിമാരംഗത്ത് ഉയര്‍ന്നുവന്ന പരാതികളില്‍ പലര്‍ക്കെതിരെയും നേരത്തെയും കേസെടുത്തിട്ടുണ്ട്. ഒരു കേസില്‍ പ്രമുഖ നടന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. മലയാള സിനിമയെ സംരക്ഷിക്കുക എന്നാണ് ഇടതു സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന് പരിമിതിയുണ്ട്. പരാതിയില്ലാതെ കേസെടുക്കാനാകില്ല. കേസെടുത്താല്‍ പോരല്ലോ കേസ് നിലനില്‍ക്കെണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ വിവരവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന ആരോപണം വന്നതിന് പിന്നാലെയാണ് സിപിഎമ്മിന്റെ വിശദീകരണം. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം. വെട്ടിമാറ്റലില്‍ റോളില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം വേട്ടക്കാരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ജൂലൈ 5നാണ് നാലര വര്‍ഷം സര്‍ക്കാര്‍ പൂഴ്ത്തിവച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. 49ആം പേജിലെ 96ആം പാരഗ്രാഫ്, 81 മുതല്‍ 100 വരെയുള്ള പേജുകളിലെ165 മുതല്‍ 196 വരെയുളള പാരഗ്രാഫുകളും ഒഴിവാക്കണമെന്നായിരുന്നു കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ആളുകളുടെ സ്വകാര്യത കണക്കിലെടുത്ത് കൂടുതല്‍ ഭാഗങ്ങള്‍ വേണെങ്കില്‍ സര്‍ക്കാരിന് ഒഴിവാക്കാമെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close