top news

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണവിധേയരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സര്‍ക്കാര്‍ നടത്തുകയാണ്. സാംസ്‌കാരിക മന്ത്രി അടിക്കടി നിലപാട് മാറ്റുന്നു. അദ്ദേഹം മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും രാജിവെയ്ക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ സംഘത്തില്‍ എന്തിനാണ് പുരുഷ ഉദ്യോഗസ്ഥര്‍?, ചില ഉദ്യോഗസ്ഥര്‍ സ്ത്രീ പീഡന കേസുകളില്‍ ആരോപണ വിധേയരാണ്. ഇരകളെ അപമാനിക്കുന്ന സര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കുകയാണെന്നും അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ഗുരുതര ആരോപണം നേരിടുന്നവര്‍ സ്ഥാനങ്ങളില്‍ നിന്ന് മാറണം. മുകേഷ് എംഎല്‍എയും ഈ മാതൃക പിന്തുടരണം. മുകേഷിനെതിരെ നിരന്തരം ആരോപണം വരുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഒരു നിര നടന്നു എന്ന് വ്യക്തമാണ്. അന്വേഷണം നടത്തി തെറ്റുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിയമത്തിനു മുന്നില്‍ വരേണ്ടവരെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുന്ന സ്ഥിതിയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേജുകള്‍ ഓരോ ദിവസവും കുറഞ്ഞു വരികയാണെന്നും അദ്ദേഹം ആരോപിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close