കോഴിക്കോട് : ഹേമ കമ്മിറ്റി റിപ്പോർട്ട് കൂട്ട രാജിയും പിരിച്ചുവിടലും പരിഹാരമല്ല കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെൻ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിയ ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സൽമാ സാലിഹ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് റംഷീന ജലീൽ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അഭിവാദ്യം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷബ്ന തച്ചംപൊയിൽ , ജില്ല നേതാക്കളായ ജാസ്മിത, റുഖിയ്യ വെള്ളയിൽ, സുഹറ ബേപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി