മലപ്പുറം : മുറിച്ച മരത്തിൻ്റെ കുറ്റിപരിശോധിക്കണമെന്നു പറഞ്ഞു ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്കു കയറാൻ ശ്രമിച്ച പി.വി.അൻവർ എംഎൽഎയെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാ : രൻ തടഞ്ഞു. ഇന്നലെ വൈകിട്ടാണു സംഭവം. പൊലീസുകാരനുമായി 5 മിനിറ്റോളം സംസാരിച്ച ശേഷം ‘നോക്കാം, കയറി കാണും’ എന്നു മുന്നറിയിപ്പു നൽകി യാണ് എംഎൽഎ മടങ്ങിയത്. കൊലകൊമ്പനായി ചിലർ വാഴ്ത്തിപാടുന്ന എംഎൽഎയെ സധൈര്യം പുഞ്ചിരിയോടെ തടഞ്ഞ് തിരിച്ചയച്ച പോലീസുകാരന് സേനാംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ അഭിനന്ദന പ്രവാഹമാണ്.
സംഭവ സമയത്ത് എസ്പി എസ്.ശശിധരൻ ഓഫിസിലായിരുന്നു. ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. ജില്ലാ പൊലീസ് അസോസിയേഷൻ യോഗത്തിൽ എസ്പിയെ വേദിയിലിരുത്തി എംഎൽഎ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. തുടർന്നു ചാനലുകൾക്കു നൽകിയ അഭിമുഖങ്ങളിലും വിമർശിച്ചു. ഇതിന് പിന്നാലെയാണ് എസ്പിയുടെ ഔദ്യോഗിക വസതിയിലെത്തിയത്.
ജില്ലാ പൊലീസ് ആസ്ഥാന ത്തിന് 500 മീറ്റർ അകലെയാണു എസ്പിയുടെ ഔദ്യോഗിക വസതി. ‘കളവായി മുറിച്ച മരത്തിൻ്റെ : കുറ്റി പരിശോധിക്കാൻ അകത്തു കയറണം’ എന്നു പറഞ്ഞെത്തിയ എംഎൽഎയെ ഗേറ്റിലു ണ്ടായിരുന്ന പൊലീസുകാരൻ തടയുകയായിരുന്നു.
എസ്പിയുടെ ഔദ്യോഗിക വസതിക്കു സമീപത്തുനിന്നു തേക്കും മഹാഗണിയും മുറിച്ചു ടത്തിയെന്നാരോപിച്ച് 2021ൽ കൊല്ലം സ്വദേശി പരാതി നൽകി യിരുന്നു. എസ്.ശശിധരൻ എസ്പിയായി ചുമതലയേൽക്കു : ന്നതിനു മുൻപു നടന്ന സംഭവമാണിത്.