top news

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഒരാഴ്ചയ്ക്കകം റിപ്പോര്‍്ട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി നേതാക്കളായ സന്ദീപ് വചസ്പതി, പി ആര്‍ ശിവശങ്കര്‍ എന്നിവര്‍ ദേശീയവനിതാ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായാണ് വിവരം. വേട്ടക്കാരെ പൂര്‍ണമായും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. റിപ്പോര്‍ട്ട് കൈവശം വെച്ച് സംസ്ഥാന സര്‍ക്കാര്‍ വിലപേശല്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി ജെ പിയുടെ ആരോപണം.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

290 പേജുകള്‍ അടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരല്‍ചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് അവ ഒഴിവാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close