top news

ഒളിച്ചോടിയില്ല, മലയാള സിനിമയെ തകര്‍ക്കരുത്, എല്ലാവരും സഹായിക്കണം : മോഹന്‍ലാല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. പ്രതികരണം വൈകിയത് സിനിമ തിരക്കുകള്‍ കാരണം. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. അമ്മ ഭരണസമിതി രാജിവെച്ചത് കൂട്ടായ തീരുമാനം. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആരോപണങ്ങളില്‍ മറുപടി പറയേണ്ടി വന്നത് സിനിമാ മേഖല ഒന്നാകെയാണ്.

ആരോപണങ്ങള്‍ മുഴുവന്‍ ഞങ്ങള്‍ക്ക് പിറകേയാണ് വരുന്നത്. മലയാള സിനിമയെ ദയവ് ചെയ്ത തകര്‍ക്കരുത്. ഈ വിവാദങ്ങള്‍ മലയാള സിനിമയെ ബാധിക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും സഹായിക്കണം. ഹേമാ കമ്മിറ്റിയോട് രണ്ട് തവണ സംസാരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആധികാരികമായി മറുപടി പറയേണ്ടത് താനല്ല.

അമ്മയുടെ നേതൃത്വത്തില്‍ പുതിയ ആളുകള്‍ വരട്ടെ. സംഘടനയില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞ് മാറിയിട്ടില്ല. അമ്മയുടെ തുടര്‍ന്നും ലഭ്യമാക്കും. പലര്‍ക്കും പെന്‍ഷന്‍ അടക്കം ലഭിക്കുമോ എന്ന ആശങ്കയുണ്ട്. കുറ്റങ്ങളും തെറ്റുകളും ഉണ്ടാവാം. അതിന് ഒരാളെ മാത്രം ക്രൂശിക്കരുത്. പോലീസും സര്‍ക്കാരും കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പവര്‍ ഗ്രൂപ്പ് എന്നൊന്നില്ല, എന്തായാലും ഞാന്‍ അതിന്റെ ഭാഗമല്ല. ആരൊക്കെ അതിലുണ്ടെന്നും അറിയില്ല. സിനിമ മേഖലയിലുള്ളവര്‍ ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് അന്യരായത്. മാധ്യമങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ് സിനിമ മേഖലയെ ശുദ്ധീകരിക്കുക എന്നത്. അമ്മയുടെ പിന്നാലെ മാധ്യമങ്ങള്‍ വരേണ്ടതില്ല. വേറെയും സംഘടനകളില്ലേ. അക്കാര്യങ്ങളും പരിശോധിക്കണം. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയുടെ ബറോസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കുകളിലായിരുന്നു. പ്രതികരണം വൈകിയത്. സിനിമകളുടെ റിലീസും മാറ്റിവെച്ചു. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങള്‍ ഇവിടെയും സംഭവിക്കുന്നുണ്ട്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

അമ്മ ട്രേഡ് യൂണിയനല്ല. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ആരോപണങ്ങള്‍ കൂടുതലായി വന്നത് എനിക്കും അമ്മയ്ക്കും നേരെയാണ്. അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മയ്ക്ക് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാനുണ്ട്. ഇന്‍ഷുറന്സ് കൊടുക്കാനുണ്ട്. വീടുകളും നിര്‍മിച്ച് നല്‍കാനുണ്ട്. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിര്‍ത്തിവെച്ചിട്ടില്ല. ഗൂഗിള്‍ മീറ്റിലൂടെ ഭാരവാഹികളുടെ എല്ലാ അനുമതി വാങ്ങിയാണ് രാജി പ്രഖ്യാപിച്ചത്. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാരും പോലീസുമുണ്ട്. കോടതി വരെ എത്തി നില്‍ക്കുകയാണ് ഈ വിഷയം. പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന വ്യവസായ രംഗത്തെ തകര്‍ക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close