crimetop news

‘സോറി അമ്മേ…. നിങ്ങളെ ഞാന്‍ കൊല്ലുന്നു’; അമ്മയെ കൊലപ്പെടുത്തി ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് മകന്‍

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. രാജ്‌കോട്ടിലെ യൂണിവേഴ്‌സിറ്റി റോഡിലെ ഭഗത് സിന്‍ഹ്ജി ഗാര്‍ഡനിലാണ് സംഭവം നടന്നത്. കേസില്‍ അറസ്റ്റിലായ യുവാവ് ചോദ്യം ചെയ്യലില്‍ കൊലകുറ്റം സമ്മതിച്ചിട്ടുണ്ട്. ആദ്യം കത്തി ഉപയോഗിച്ച് അമ്മ ജ്യോതിബെന്നിനെ ആക്രമിച്ച യുവാവ് പിന്നീട് പുതപ്പുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

കൊലപാതകത്തിന് ശേഷം, പ്രതി ‘സോറി അമ്മേ.. നിങ്ങളെ ഞാന്‍ കൊല്ലുന്നു, ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു, ഓം ശാന്തി’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മ ജ്യോതിബെന്‍ വര്‍ഷങ്ങളായി കടുത്ത മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും മകനുമായി വഴക്ക് പതിവാണെന്നും ഇതില്‍ മനം മടുത്താണ് കൊലപാതകമെന്നുമാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജ്യോതിബെന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. ശേഷം കടുത്ത മനസികരോഗത്തിന് അടിമയായ ജ്യോതിബെന്‍ സ്ഥിരമായി മരുന്ന് കഴിച്ചിരുന്നു, ഒരു മാസത്തിന് മുമ്പ് ഇവര്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ വീണ്ടും മാനസിക സ്ഥിതി വഷളായെന്നും, പിന്നീട് വഴക്ക് സ്ഥിരമായെന്നും പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.മകന്‍ നിലേഷ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close