INDIAKERALAlocaltop news

സാങ്കേതിക വിദ്യ കൊണ്ട് പ്രകൃതിദുരന്തങ്ങളെ തടയാൻ കഴിയും: ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ ഡോ. അബ്ദുസ്സലാം മുഹമ്മദ്

ദുബൈ | സാങ്കേതിക വിദ്യ കൊണ്ട് പ്രകൃതിദുരന്തങ്ങളെ തടയാൻ കഴിയുമെന്ന് ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞനും മർകസ് നോളജ് സിറ്റി സി ഇ ഒയുമായ ഡോ. അബ്ദുസ്സലാം മുഹമ്മദ് പറഞ്ഞു. ജപ്പാനിൽ അത് സാധ്യമായിട്ടുണ്ട്. വയനാട് ദുരന്തം പൂർണമായും പരിസ്ഥിതി ചൂഷണം കൊണ്ട് ഉണ്ടായതല്ല. സുനാമി പോലെ സംഭവിച്ചതാണ്. പശ്ചിമഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിർമാണം നടന്നിട്ടുണ്ട്. മർകസ് നോളജ് സിറ്റി പരിസ്ഥിതി സൗ ഹൃദമാണ്. ലോകത്ത് ഏറ്റവും നന്നായി, പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിച്ചു നിർമി ച്ചതാണത്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് സർവേ നടന്നത്. മനുഷ്യവാസവും സ്ഥാപനങ്ങളും നേരത്തെയുണ്ട്. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്ത‌ത്‌ കൊണ്ടാണെന്ന് പറയാനൊക്കില്ല. കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ പശ്ചിമഘ ട്ടത്തിൽ ധാരാളമുണ്ട്. അതിൻ്റ കുലുക്കം ഭീകരവുമാണ്. വേണമെങ്കിൽ അതും ഒരു കാരണ മായി പറയാം. അദ്ദേഹം ചൂണ്ടി ക്കാട്ടി, ദുബൈയിൽ സൗഹൃദ കൂട്ടായമ ഒരുക്കിയ സ്വീകരണത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ ടി എം ജി ഗ്ളോബൽ മാനേജിങ് ഡയരക്ടർ തമീം അബൂബക്കർ ഉപഹാരം സമ്മാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close