top news

മധുമാസ്റ്റര്‍ സ്മാരക നാടക പുരസ്‌കാരം മാളു ആര്‍. ദാസിനു സമ്മാനിച്ചു

കോഴിക്കോട് :കൾചറൽ ഫോറത്തിന്റെ ഈ വർഷത്തെ മധു മാസ്റ്റർ നാടക അവാർഡ് നാടക പ്രവർത്തക മാളു ആർ.ദാസിനു പ്രഫ. കെ.എസ്.ഭാഗവാൻ സമ്മാനിച്ചു.
നമ്മുടെ ഭരണഘടനയെ നമ്മൾ ഉയര്ത്തിപ്പിടിക്കുക എന്നുള്ളത് ഇന്നതെ കാലത്തിന്റെ അനിവാര്യതയാണെന്ന് പ്രഫ. കെ.എസ്. ഭഗവാൻ. സാമൂഹിക നീതീയെ കുറിച്ചും തുല്യ നീതിയെക്കുറിച്ചും ആദ്യം പറഞ്ഞത് ബുദ്ധനാണ്. ബുദ്ധാധിപത്യത്തെ ബ്രാഹ്ണമിക്കൽ ഹിന്ദുത്വം തകർത്തു. ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ മത ഗ്രന്ഥമായി ഇന്ത്യൻ ഭരണഘടനയെ കണക്കാക്കണമെന്ന് പ്രഫ. കെ.എസ്. ഭഗവാൻ പറഞ്ഞു. ശ്രീനാരായണ ഗുരുവും മറ്റു സാംസ്കാരിക നായകരും തുടങ്ങിവച്ച പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിൽ കൾ‌ച്ചറൽ ഫോറം പോലുള്ള സാംസ്കാരിക ഫോറങ്ങൾ വളരെ വലിയ പങ്കാണ് വഹിക്കുന്നത് സാംസ്കാരിക മേഖലയിൽ കേരളം സജീവമാണെന്നതിൽ സന്തോഷമുണ്ട്. കൾചറൽ ഫോറം സംസ്ഥാന ചെയർമാൻ വി.എ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൾചറൽ ഫോറം മാസിക ഡോ.ഖദീജ മുംതാസിനു നൽകി ഡോ.പി.കെ.പോക്കർ പ്രകാശനം ചെയ്തു.

ഡോ.കെ.എൻ.അജോയ് കുമാർ, കെ.പി.ചന്ദ്രൻ, വേണുഗോപാലൻ കുനിയിൽ, എൻ.വി.ബിജു, സുനിൽ ജോസഫ്, മണി നരണിപ്പുഴ എന്നിവർ പ്രസംഗിച്ചു.
ബുഹോയും മുഹബത്തും ചേർന്ന് പ്രതിരോധത്തിന്റെ സംഗീതം അവതരിപ്പിച്ചു. ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്റർ കേരള യുടെ ‘നൂറ് ശതമാനം സിന്ദാബാദ് ’ എന്ന നാടകം അരങ്ങേറി.

https://youtu.be/CutmJDg45TE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close