top news
എന്റെ ഉത്തരവാദിത്തം തീര്‍ന്നു, ഇനി പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കും: പി വി അന്‍വര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണുകയും വിശദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രധാന കാര്യങ്ങള്‍ എഴുതികൊടുക്കുകയും ചെയ്തതായി പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍. മുഖ്യമന്ത്രിക്ക് നല്കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നല്‍കുമെന്നും ഇതോടെ തന്നെ ഉത്തരവാദിത്തം തീരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
അതിനിടെ ഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. എന്നാല്‍, എഡിജിപിക്കെതിരായ അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും തല്‍സ്ഥാനത്ത് ഇരിക്കെയാണ് ഇവര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയത് സര്‍ക്കാരിന്റെ ഇരട്ടതാപ്പെന്നാണ് പ്രതിപക്ഷം പറയുന്നത്.
https://youtu.be/BNLXojRiZkM?si=rwEK0RTz2NTk5kaP