KERALAlocaltop news

സ്വാമി അദ്ധ്യാത്മാനന്ദയുടെ ഗീതാജ്ഞാനയജ്ഞത്തിന് തുടക്കം

കോഴിക്കോട് :     സ്വാമി അദ്ധ്യാത്മാനന്ദയുടെ ഗീതാജ്ഞാനയജ്ഞത്തിന് തുടക്കം കുറിച്ചു. ഭഗവത് ഗീതയിലെ ആറാം അധ്യായമായ ധ്യാനയോഗത്തെ അധികരിച്ചാണ് പ്രഭാഷണം . പാറോപ്പടി ബോധാനന്ദാശ്രമത്തിൽ വൈകുന്നേരം 5.30 മുതൽ 7 വരെയാണ് യജ്ഞം. 24 ന് സമാപിക്കും.

മനസ്സിനെ പരിശീലിപ്പിച്ചെടുക്കാൻ പല നിർദ്ദേശങ്ങളും ആറാം അധ്യായം പകർന്നു തരുന്നുണ്ട്. ഈ പരിശീലനങ്ങൾ അനുസരിക്കുന്നതു കൊണ്ട് കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന പ്രശ്നങ്ങളെ അനായാസം വിലയിരുത്താൻ കഴിവുണ്ടാകുമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ അഭിപ്രായപ്പെട്ടു. ഭാവി ലക്ഷ്യങ്ങൾ മുൻനിർത്തി കാര്യങ്ങൾ ഭംഗിയായി ആസൂത്രണം ചെയ്യാൻ സാമർത്ഥ്യം വർദ്ധിക്കും. നിശ്ചയിച്ച കാര്യങ്ങൾ മുടക്കമില്ലാതെ ചെയ്തു പോകാൻ നിത്യപ്രചോദനം ലഭിക്കും. അഹന്തയുടെ ഭാരം കുറയ്ക്കാനും ധ്യാന സംബന്ധിയായ പരിശീലനം സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close