കൽപ്പറ്റ :- യുവജനതാദൾ (എസ് )സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ടീ മഹേഷിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വയനാട്ടിൽ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട ആളുകൾ പുനരാധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനു വേണ്ടി കൽപ്പറ്റയിൽ വച്ച് സംസ്ഥാന കമ്മിറ്റി കൂടുകയും, ചൂരൽമല മുണ്ടക്കൈ പുഞ്ചിരി മട്ടം പ്രദേശങ്ങൾ സന്ദർശിക്കുകയും യുവജനതാദൾ (എസ്)ന്റെ നേതൃത്വത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിനു വേണ്ടിയുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തി. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച സംസ്ഥാന നേതാക്കൾ ദുരന്തബാധിതരെ നേരിൽ കണ്ടു നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി, ചില ആളുകൾക്ക് അടിയന്തര ധനസഹായം ലഭിച്ചില്ല എന്ന് പരാതിയിൽ അടിയന്തരമായി ഇടപെടുമെന്ന് സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി.
യുവജനതാദൾ എസ് വയനാട് ജില്ലാ പ്രസിഡണ്ട് സൈഫ് വൈത്തിരി നേതാക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി. സംസ്ഥാന കമ്മിറ്റി ചുരൽ മല ദുരന്തമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രവർത്തകരെ ആദരിച്ചു.
സംസ്ഥാന കമ്മിറ്റി കൽപ്പറ്റ ആർക്കേഡിൽ വച്ച് അഡ്വക്കേറ്റ് മഹേഷിന്റെ അധ്യക്ഷതയിൽ ചേർന്നു സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ ചന്ദ്രൻ, സംസ്ഥാന ട്രഷറർ രതീഷ് ജി പാപ്പനംകോട്, സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ കാഞ്ഞങ്ങാട്, സംസ്ഥാന വൈസ് പ്രസിഡണ്ട് രബിഷ് പയ്യോളി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹരിദേവ് എസ്,സൈഫ് വൈത്തിരി ജെയിംസ് മൈക്കിൾ, സതീഷ് ആലപ്പുഴ, ടോണി കുമരകം, വിപിൻ എസ്, രഞ്ജു പൗലോസ്, അഖിൽ ആനന്ദ്, ഫായിസ് കാന്തപുരം,രാഹുൽ ദാമോദർ,രാജേഷ് പി പി,ജിതേഷ് എം എസ്,വിപിൻ കോട്ടയം,റഹീസ് സുൽത്താൻ ജനതാദൾ സെക്കുലർ നേതാക്കളായ വി പി വർക്കി, ദാസൻ ചുണ്ടൽ, യുവജനതാദൾ എസ് ജില്ലാ സെക്രട്ടറി അനൂപ് മാത്യു, ജില്ലാ ട്രഷറർ നവാസ് കൽപ്പറ്റ
എന്നിവർ പങ്കെടുത്തു.