top news
34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി
പട്‌ന: 34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി. 1990ല്‍ ബീഹാറിലെ സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പച്ചക്കറി വില്‍പനക്കാരിയില്‍ നിന്നും 20 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്.
1990 മെയ് ആറിന് സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളായ സുരേഷ് പ്രസാദ് സിങ് സ്റ്റേഷനിലേക്ക് പച്ചക്കറിയുമായി എത്തിയ സതിദേവിയെ തടഞ്ഞ് 20 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു.
ഇതുകണ്ട റെയില്‍വേ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പ്രശ്‌നത്തില്‍ ഇടപെടുകയും പണം തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലു പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ 1999 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
പിന്നീട് പോലീസ് ഉദ്യോഗസ്ഥന്റെ ജാമ്യം റദ്ദാക്കി. എന്നാല്‍, ഇയാളെ പോലീസുകാര്‍ക്ക് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പിക്ക് സ്‌പെഷ്യല്‍ വിജിലന്‍സ് ജഡ്ജി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നല്‍കിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇയാളുടെ പുതിയ മേല്‍വിലാസം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz