KERALAlocaltop news

ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ബേപ്പൂർ: ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ ബേപ്പൂർ ഇൻസ്പക്ടർ വി. സിജിത്ത് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത് ഹൗസിൽ ഗോപാലന്റെ മകൻ കെ. അജിത് കുമാറിനെയാണ് (41) പിടികൂടിയത്. ഭാര്യ ഇയാൾക്കെതിരെ കുടുംബ കോടതിയിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഈ മാസം 13 ന് സന്ധ്യയ്ക്ക് വീട്ടിൽ കയറി തന്നെ വലിച്ചിഴച്ച് മർദ്ദിച്ചതായും , നാഭിയ്ക്ക് തൊഴിച്ചതായും , പട്ടിക കൊണ്ട് അടിച്ചതായും ആണ് ഭാര്യാ പിതാവിന്റെ പരാതി. എസ് ഐ ശുഹൈബ് , സിവിൽ പോലിസ് ഓഫീസർമാരായ നിതിൻരാജ്, ജിതേഷ്, മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close