top news

പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ പണിയുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പതിമ 2 മാസം കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതില്‍ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ താന്‍ പണിതു നല്‍കുമെന്നു സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി എംപി വ്യക്തമാക്കി.

ജൂണ്‍ 9 ന് ആണ് ശക്തന്‍ തമ്പുരാന്റെ പ്രതിമ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു തകര്‍ന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. രണ്ടുമാസത്തിനകം പ്രതിമ പുനര്‍നിര്‍മിക്കും എന്നായിരുന്നു സര്‍ക്കാരിന്റെ വാക്ക്. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടിയുള്ള ചെലവ് കെഎസ്ആര്‍ടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close