top news

ഇന്ത്യയിലെ ഏറ്റവും വലിയ നബി കീര്‍ത്തന സംഗമം ജാമിഉല്‍ ഫുതൂഹില്‍ നടന്നു

നോളജ് സിറ്റി: അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ പിറവികൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വലിലെ ആദ്യ തിങ്കളാഴ്ച മര്‍കസിന് കീഴില്‍ നടന്നുവരാറുള്ള അല്‍മൗലിദുല്‍ അക്ബര്‍ നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് സംഘടിപ്പിച്ചു. തുടര്‍ന്ന്, തിരുശേഷിപ്പുകളുടെ ബറക്കത്തെടുക്കലും വിവിധ മൗലിദുകളുടെയും പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും ആലാപനവും സംഗമത്തില്‍ നടന്നു.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് സംഗമത്തിനെത്തിയത്. പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ച സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ്് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഒരു മതക്കാരനെയും ആക്രമിക്കുന്നതോ പരുക്കേല്‍പ്പിക്കുന്നതോ ഇസ്ലാമിക രീതിയല്ലെന്നും യാതൊരു ബലാല്‍കാരവുമില്ലാതെയാണ് പ്രവാചക അനുയായികള്‍ എക്കാലത്തും പ്രബോധനം നടത്തിയതെന്നും അതാണ് പ്രവാചക മാതൃകയെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ മുസ്്‌ലിംകള്‍ മതകീയ സംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റെയും കാര്യത്തില്‍ ഒരുപടി മുന്നിലാണെന്നും സ്വഹാബികളില്‍ നിന്ന് നേരിട്ട് പകര്‍ന്നെടുത്ത പാരമ്പര്യമാണ് അതിന്റെ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, മര്‍കസ് ഡയറക്ടര്‍ സി. മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, അഡ്വ. ടി സിദ്ദീഖ് സംസാരിച്ചു.
സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ, സയ്യിദ് തുറാബ് അസ്സഖാഫി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ കെ അഹമദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, അബൂ ഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വല്ല്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close