KERALAtop news

സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന്: എയിംസിന് വിട്ടുനില്‍ക്കും, മറ്റന്നാള്‍ പൊതുദര്‍ശനം

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ട് നല്‍കും. എയിംസിനാണ് മൃതദേഹം വിട്ടു നല്‍കുക എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹി എയിംസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും നാളെയും മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

മറ്റന്നാള്‍ എകെജി ഭവനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നിലവില്‍ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തി ആയതിനാല്‍ തന്നെ യെച്ചൂരിയുടെ മരണത്തില്‍ നിരവധി നേതാക്കളാണ് അനുശോചനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ മുന്‍നിര നേതാക്കളായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖവും നെഞ്ചിലെ അണുബാധയും കാരണം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് യെച്ചൂരിയുടെ അന്ത്യം. നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഇതിനിടയാണ് ഇന്ന് വൈകീട്ടോടെ മരണവാര്‍ത്ത പുറത്തുവന്നത്. അണുബാധ മൂര്‍ച്ഛിക്കുകയും ഒരു ഭാഗത്തെ ശ്വാസകോശം പൂര്‍ണമായും ബാധിക്കപ്പെടുകയും ചെയ്ത നിലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു യെച്ചൂരി.

യെച്ചൂരിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൃത്യമായി സിപിഎം വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. സെപ്റ്റംബര്‍ 14ന് വൈകുന്നേരം മൂന്നുമണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷമാവും യെച്ചൂരിയുടെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കുക എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് അവസാനമായി ഒരിക്കല്‍ കൂടി യെച്ചൂരിയെ എത്തിച്ച ശേഷമാവും മടക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close