Sportstop news

എഫ് എ കപ്പ്: ആഴ്‌സണല്‍ ഫൈനലില്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ആഴ്‌സണല്‍ എഫ് എ കപ്പിന്റെ ഫൈനലില്‍. ആഫ്രിക്കന്‍ സ്‌ട്രൈക്കര്‍ ഓബമെയാംഗ് ഇരട്ട ഗോളുകള്‍ (19,71) നേടി കളിയിലെ താരമായി. എഫ് എ കപ്പ് ഫൈനല്‍ ആഗസ്്റ്റ് ഒന്നിനാണ്. എതിരാളി ചെല്‍സിയോ മാഞ്ചസ്റ്റര്‍ യുനൈറ്റഡോ ആയിരിക്കും. നികോളാസ് പെപെയുടെ പാസിലായിരുന്നു ഓബമെയാംഗിന്റെ ആദ്യ സ്‌കോറിംഗ്. രണ്ടാം പകുതിയില്‍ ഓബമെയാംഗ് എഴുപത്തൊന്നാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി.
എഫ് എ കപ്പില്‍ ആഴ്‌സണലിന്റെ ഇരുപത്തൊന്നാമത് ഫൈനലാണിത്. ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ചതിന്റെ റെക്കോര്‍ഡ് മാത്രമല്ല, കൂടുതല്‍ തവണ കപ്പടിച്ചതിന്റെ (13 തവണ) റെക്കോര്‍ഡും ആഴ്‌സണലിന് സ്വന്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close