KERALAtop news

ഓണത്തിരക്ക് ; കാലുകുത്താനിടമില്ലാതെ തീവണ്ടികള്‍, അധിക കോച്ചുകള്‍ ഘടിപ്പിച്ച് റെയില്‍വേ

കണ്ണൂര്‍: ഓണത്തോടനുബന്ധിച്ചുള്ള തിരക്കില്‍ കാലുകുത്താനിടമില്ലാതെ തീവണ്ടികള്‍.ഇതിന്റെ പശ്ചാത്തലത്തില്‍ തീവണ്ടികളില്‍ റെയില്‍വേ അധിക കോച്ച് ഘടിപ്പിക്കുന്നുണ്ട്. കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 14 മുതല്‍ 23 വരെ ഒരു സ്ലീപ്പര്‍ കോച്ച് അധികമുണ്ടാകും.

കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയില്‍ സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ ഒരു ചെയര്‍കാറും അധികമുണ്ട്. ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവില്‍ 17 വരെയും എറണാകുളം-കണ്ണൂര്‍-എറണാകുളം എക്സ്പ്രസില്‍ 14 മുതല്‍ 18 വരെയും ഒരു കോച്ച് അധികം ഉണ്ട്. തിരുവനന്തപുരം-മധുര-തിരുവനന്തപുരം അമൃത എക്സപ്രസില്‍ ഒരു സ്ലീപ്പര്‍ കോച്ച് 18 വരെ ഘടിപ്പിക്കും. തിരുവനനന്തപുരം-മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ ഒരു എ.സി. ത്രീ ടയര്‍ കോച്ച് ഈ മാസം 23 വരെ ഉണ്ടാകും.

മംഗളൂരു-കൊല്ലം സ്പെഷ്യല്‍ എക്സ്പ്രസില്‍ ഒരു എ.സി. ത്രീ ടയര്‍ കോച്ച് 16, 23 തീയതികളിലും കൊല്ലം-മംഗളൂരു സ്പെഷ്യല്‍ എക്സ്പ്രസില്‍ ഒരു എ.സി. ത്രീ ടയര്‍ കോച്ച് 17, 24 തീയതികളിലും അധികം ഘടിപ്പിക്കും. മംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ എക്സ്പ്രസില്‍ ഒരു എ.സി. ത്രീ ടയര്‍ കോച്ച് 19, 21, 26, 28 തീയതികളിലും കൊച്ചുവേളി-മംഗളൂരു സ്പെഷ്യല്‍ എക്സ്പ്രസില്‍ ഒരു എ.സി. ത്രീ ടയര്‍ കോച്ച് 15, 20, 22, 27, 29 തീയതികളിലും അധികം ഘടിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close