കോഴിക്കോട് : കാരപ്പറമ്പിൽ ഫ്ലാറ്റ് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ ആളെ നടക്കാവ് പോലീസ് പിടികൂടി. ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 24 ലക്ഷം രൂപ കൈപ്പറ്റി ഫ്ലാറ്റ് നൽകാതെ വഞ്ചിച്ചു എന്ന സിവിൽ സ്റ്റേഷൻ സ്വദേശിയായ ബൈജേഷ് എന്നയാളുടെ പരാതിയിലാണ് നിലമ്പൂർ വഴിക്കടവ് കാരക്കോട് നാലകത്ത് വീട്ടിൽ ശിഹാബുദ്ദീൻ ( 49 ) എന്നയാളെ പോലീസ് പിടികൂടിയത്.ഇത്തരത്തിൽ നിരവധി ആളുകളിൽ നിന്നും ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കാര്യത്തിന് ഇയാൾക്കെതിരെ നടക്കാവ് പോലീസ് സ്റ്റേഷനിലും ഫറോക്ക് പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി വി. കെ. കെ, സീനിയർ സി. പി. ഒ. പ്രദീപ് കുമാർ എന്നിവരാണ് പ്രതിയെ പാലക്കാട് വെച്ച് കസ്റ്റഡിയിൽ എടുത്തത്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.