മേപ്പാടി: ചൂരൽമല, മുണ്ടകൈ ദുരന്തത്തിന് ശേഷം മേപ്പാടി, 900 കണ്ടി പ്രദേശങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി പേർ പട്ടിണിയിലാണ് , ടൂറിസം ടാക്സി തൊഴിലാളികൾ, കടകളിലെ ജീവനക്കാർ,മറ്റു ടൂറിസം തൊഴിലാളികൾ, റിസോർട്ട് ഹോംസ്റ്റേ ലോഡജ് നടത്തിപ്പുകാർ, അവിടുത്തെ തൊഴിലാളികൾ എല്ലാവരും പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ മേപ്പാടിയിൽ ടൂറിസം ആത്മഹത്യകൾ ഉണ്ടാകും എന്ന് WTA യോഗം വിലയിരുത്തി. ഇതു ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിലേക്ക് കാൽനട പ്രചരണ ജാഥ നടത്തും.
ടൂറിസം ഉയർത്തിക്കൊണ്ടു വരുന്നതിന് ആവശ്യമായ അഡ്വഞ്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കും എന്നും മേപ്പാടി യൂണിറ്റ് വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് എക്സിക്യൂട്ടിവ് മീറ്റിംഗ് 46 അല്ലോറ വില്ലാസിൽ നടത്തി. .യൂണിറ്റ് പ്രസിഡൻ്റ് പ്രനീഷ് ചെമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി പട്ടു വിയ്യനാടൻ സ്വാഗത പ്രഭാഷണം നടത്തി.വൈത്തിരി താലൂക്ക് സെക്രട്ടറി മനോജ് മേപ്പാടി മുഖ്യപ്രഭാഷണം നടത്തി, യോഗത്തിൽ വൈസ് പ്രസിഡൻറ്മാരായ മുസ്തഫ അമ്പ്രല്ല,ചാർളി, ജോയിൻ്റ് സെക്രട്ടറിമാരായ റിൻ്റോ ഫെർണാണ്ടസ്,ജാക്സൺ, ട്രഷറർ ജോസ് , മെമ്പർമാർ ആയ സന്തോഷ്, ദീപക്, ജംഷീർ, ജിഷ ജാക്സൺ,ഷോറോണ ,dr. ഫാത്തിമ ഷിഹാന എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം . അഡ്വഞ്ചർ ടൂറിസം – ഇക്കോ സ്പോട്ടുകളായ 900,കണ്ടി,ചെമ്പ്ര പീക്ക്, സൂചിപാറ, കാന്തൻപാറ മുതലായവ തുറക്കാൻ പഞ്ചായത്ത് സെക്രട്ടറി, കലക്ടർ എന്നിവർക്ക് നിവേദനം കൊടുക്കാൻ തീരുമാനിച്ചു, wta മേപ്പാടി യൂണിറ്റിൻ്റെ നെതൃത്തത്തിൽ വയനാട് ടൂറിസം ഉണർത്തുന്നതിനും ഉയർത്തുന്നതിനും വേണ്ടി ഓഫ് റോഡ് ഇവൻ്റ് നടത്താൻ തീരുമാനിച്ചു, മേപ്പാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ടൂറിസം ഉപജീവനമായി തുടരുന്ന ആളുകളുടെ പ്രേശ്നങ്ങൾ പരിഹരിക്കുന്നതിനായി മേപ്പാടിയിൽ കാൽനട പ്രചരണ ജാഥ തീരുമാനിച്ചു. യോഗത്തിൽ റിൻ്റോ ഫെർണാണ്ടസ് നന്ദി പറഞ്ഞു