കൂടരഞ്ഞി : ജനഹിതം മാനിച്ചു കൊണ്ട് കേരളത്തിൽ ഭരണം നടത്താൻ സർക്കാർ ശ്രമിക്കേണ്ടതുണ്ടെന്ന് പി.ടി. മാത്യു മാസ്റ്റർ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.മോഹനൻ എം.എൽ.എ. പറഞ്ഞു. അടുത്ത കാലത്തായി ആഭ്യന്തര വകുപ്പിനെതിരെ ഉണ്ടായ ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപെടുത്താൻ സർക്കാരിനാവണമെന്നും അദ്ദേഹം ആവശ്യപെട്ടു
ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സമിതി അംഗം പി.എം തോമസ് മാസ്റ്റർ, അബ്രാഹം മാനുവൽ, ജില്ലാ സെക്രട്ടറിമാരായ പ്രേംഭാസിൽ വിൽസൻ പുല്ലുവേലിൽ,മഹിളാ ജനതാ ജില്ലാ പ്രസിഡണ്ട് പി.സി നിഷാകുമാരി ടീച്ചർ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ , നിയോജക മണ്ഡലം പ്രസിഡണ്ട് ടാർസൻ ജോസ്,
ജില്ലാ കമ്മിറ്റി മെമ്പർമാരായ ഇളമന ഹരിദാസ് ഗോൾഡൻ ബഷീർ , കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, മഹിളാ ജനത ജില്ലാ ട്രഷറർ ഷെറീന സുബൈർ, മഹിളാ ജനത നിയോജക മണ്ഡലം പ്രസിഡണ്ട് ബീന ജോസ് പഴൂർ, . ജോർജ്ജ് മംഗരയിൽ, മുഹമ്മദ്കുട്ടി പുളിക്കൽ, അഹമ്മദ്കുട്ടി അടുക്കത്തിൽ, യുവജനത നിയോജക മണ്ഡലം പ്രസിഡണ്ട്: ജിൻസ് ഇടമനശ്ശേരിയിൽ, കിസാൻ ജനത നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് പ്ലാക്കാട്ട്, എൻ. അബ്ദുൾ സത്താർ, സുബൈർ അത്തൂളി തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പ്രസിഡണ്ട് ജോർജ്ജ് പാലമുറിയിൽ, ,പി.എം ഫ്രാൻസിസ് മാസ്റ്റർ, ജോളി പൈക്കാട്ട്, തുടങ്ങിയവർ സംസാരിച്ചു പള്ളിക്കലാത്ത് അബ്ദുറഹ്മാസ്റ്റർ സ്വാഗതവും, ജോളി പൊന്നംവരിക്കയിൽ നന്ദിയും പറഞ്ഞു.