top news
ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് കെ ബി ഗണേഷ്‌കുമാര്‍
ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവിലെ കാര്‍ഡ് ലൈസന്‍സിനു പകരം ഓണ്‍ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഡിജിറ്റല്‍ ലൈസന്‍സിനെ ക്രമീകരിക്കും. ലൈസന്‍സില്‍ ക്യൂആര്‍ കോഡ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ലൈസന്‍സ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആര്‍ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണില്‍ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസന്‍സിന്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 13 സ്ഥലങ്ങളില്‍ കൂടി കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെന്ററുകള്‍ ആരംഭിക്കുക. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നതെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഒന്നിനും അഞ്ചിനും ഇടയില്‍ ഉറപ്പാക്കുന്ന സാഹചര്യം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടാകും. ഓണം ബോണസ്, അലവന്‍സ് എന്നിവ ഈ മാസം 30 ന് ശേഷം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.