കോഴിക്കോട് : പാളയം കല്ലായ് റോഡിലുള്ള ആഡംബര ലോഡ്ജിൽ റൂം വാടകയ്ക്ക് എടുത്ത് പണം വച്ച് ചീട്ടുകളി നടത്തിയ പന്ത്രണ്ടംഗ സംഘം അറസ്റ്റിൽ. ചീട്ടുകളി നടന്ന റൂമിൽ നിന്നും രണ്ട് ലക്ഷത്തി എൺപതിനായിരത്തി അഞ്ഞൂറ് രൂപയും പിടിച്ചെടുത്തു.
കല്ലായ് സ്വദേശി നവാസ്. എം.ടി (47) കണ്ണാടിക്കൽ സ്വദേശി റിയാസ് .ടി.പി (53) കൊളങ്ങര പീടിക സ്വദേശികളായ മുഹമദ്ദ് ബൻഷീർ (45) അബ്ദുൾ റസാഖ് .കെ (62) പയ്യാനക്കൽ സ്വദേശികളായ മുഹമദ് അഷ്റഫ്. സി.വി (33) സിദ്ധിക്ക് . വി.പി (36) റമീസ് പി.ടി (37) കപ്പക്കൽ സ്വദേശി ഷാഹുൽ ഹമീദ് എൻ.പി (29) ഫ്രാൻസിസ് റോഡ് സ്വദേശി ഗഫൂർ എ.ടി (54) നല്ലളം സ്വദേശി അഷ്റഫ് ടി.വി (53)കോതിപ്പാലം സ്വദേശി റാഫി എൻ.വി (29) പാറോപടി സ്വദേശി ഷഹബിൻ ടി.കെ (34) എന്നിവരാണ് പിടിയിലായത്.
ഡാൻസാഫ് സ്ക്വാഡും, ടൗൺ ഇൻസ്പെക്ടർ ജിതേഷ് പി യുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
ചീട്ടുകളി സംഘങ്ങൾ പല സ്ഥലങ്ങളിലായി വാടകയ്ക്ക് റൂമുകളും, വീടുകളും എടുത്ത് ബസ്സ് സ്റ്റാൻ്റിലോ മാളിലോ ഒത്ത് കൂടിയതിന് ശേഷം റൂം എടുത്ത ഏത് സ്ഥലങ്ങളിൽ വച്ച് ചിടുകളിക്കണമെന്ന് തിരുമാനിക്കുന്നു പിന്നീട് മറ്റ് കളിക്കാരെ മൊബെൽ ഫോണിൽ ലൊക്കേഷൻ ഇട്ട് അവിടെ എത്തിക്കും പോലീസിൻ്റെ നീക്കം അറിയുന്നതിനായി ചീട്ടുകളി സംഘത്തിലേക്കുള്ള വഴിയിൽ ആളുകളെ നിയോഗിക്കും. ഇതാണ് പതിവ്. രഹസ്യ വിവരത്തിൽ പോലീസ് ചീടുകളി സഘത്തെ പറ്റി മനസ്സിലാക്കുകയും അവരെ നിരീക്ഷിച്ച് വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു
ടൗൺ എസ്.ഐ സുലൈമാൻ ബി, ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത് , അനീഷ് മുസ്സേൻവീട്, ജിനേഷ് ചൂലൂർ, സരുൺകുമാർ പി.കെ, ശ്രീശാന്ത് എൻ.കെ , ഷിനോജ് എം, അഭിജിത്ത് പി, ദിനീഷ് പി.കെ, മുഹമദ് മഷ്ഹൂർ കെ.എം ടൗൺ സ്റ്റേഷനിലെ എ.എസ് ഐ മനോജ് , അഭിലാഷ്, നിധീഷ് , പ്രസാദ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.