top news

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് കാരിച്ചാല്‍ ചുണ്ടന്‍

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൊന്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചരിത്രമെഴുതി ചേര്‍ക്കുന്നതിനും പുന്നമട സാക്ഷിയായി. ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും കപ്പില്‍ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാല്‍ വിയപുരം ചുണ്ടനെ മറികടന്നത്.

കരിച്ചാലിന്റെ 16 മത് കിരീടമാണ്. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാല്‍ ജആഇ ചൂണ്ടന്‍ ഒന്നാമതെത്തിയത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചത്. അഞ്ചാം തവണയും ട്രോഫി നേടി പിബിസി ചരിത്രം കുറിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.

19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ നിരണം ചുണ്ടന്‍, വീയപുരം ചൂണ്ടന്‍, നടുഭാഗം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍ എന്നിവരാണ് ഫൈനലില്‍ ആവേശപ്പോരാടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close