കോഴിക്കോട് : കർഷകർ സമനാതകൾ ഇല്ലാത്ത പ്രതിസന്ധി നേരിടുന്ന അവസ്ഥയാണ് ഇന്ന് കാർഷിക മേഖലയിൽ ഉള്ളത് എന്ന് രാഷ്ടിയ ജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എം. കെ. ഭാസ്കരൻ പറഞ്ഞു. കിസാൻ ജനത സംസ്ഥാന ക്യാമ്പിൻ്റെ സ്വാഗത സംഘയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ ജനത സംസ്ഥാന ക്യാമ്പ് നവംബർ 2, 3, തിയ്യതികളിൽ കോഴിക്കോട് പ്രേംനാഥ് നഗറിൽ (ഈസ്റ് ഹിൽയൂത്ത് ഹോസ്റ്റൽ) നടക്കുമ്പോൾ കാർഷിക മേഖലയുടെ ഉണർവിന് ഉതകുന്ന പദ്ധതികളുട രൂപരേഖ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുന്നതാണ്, രാഷ്ടിയ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് എം.വി ശ്രേയം സ്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും വിദ്ഗദർ ക്ലാസ് എടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്. യോഗത്തിൽ രാഷ്ടിയ ജനതാദൾ ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ അധ്യക്ഷതവഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, അരങ്ങിൽ ഉമേഷ് കുമാർ, ജോൺസൺകുളത്തിങ്കൽ, എൻ കെ രാമൻകുട്ടി മാസ്റ്റർ, ടി.കൃഷ്ണൻ കലാലയം , കെ. എൻ അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.