localtop news

കോഴിക്കോട്ടുകാരല്ലാതെ ആര് റഫി സാഹിബിന് ആദരമൊരുക്കും.

മുഹമ്മദ് റഫി റോഡിൽ ആദരമർപ്പിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷൻ

കോഴിക്കോട് : ഹിറ്റുകളുടെ പെരുമഴക്കാലം സമ്മാനിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ മുഹമ്മദ് റഫിക്ക് ആദരമർപ്പിച്ച് കോഴിക്കോട് മുഹമ്മദ് റഫി ഫൗണ്ടേഷൻ.പതിവ് പരിപാടികൾക്കൊന്നും നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതിനാൽ ഓൺലൈനിലൂടെ സംഗീതാർച്ചന സംഘടിപ്പിക്കും.മുഹമ്മദ് റഫി ഫൗണ്ടേഷൻ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ റഫിയുടെ ചരമദിനമായ ജൂലൈ 31 ന് വൈകീട്ട് 5 മണിക്കാണ് സംഗീതാർച്ചന.

ഫൗണ്ടേഷൻ പ്രവർത്തകർ വെള്ളയിൽ വൈദ്യുതി ഭവന് സമീപമുള്ള മുഹമ്മദ് റഫി റോഡിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോവിഡ്  പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മുഹമ്മദ് റഫി ഫൗണ്ടേഷൻ പ്രസിഡണ്ട് ടി.പി.എം ഹാഷിർ അലി, മുൻ പ്രസിഡണ്ട് സക്കീർ ഹുസൈൻ, സെക്രട്ടറി ശാന്തകുമാർ, ട്രഷറർ ഷംസുദ്ധീൻ മുണ്ടോളി, മുഹമ്മദ് റഫി എന്നിവർ സംബന്ധിച്ചു.

കോവിഡ്  കാരണം പരിപാടികൾ മുടങ്ങിയതോടെ ബുദ്ധിമുട്ടിലായ സംഗീതഞ്ജർക്ക് മുഹമ്മദ് റഫി ഫൗണ്ടേഷൻ നേതൃത്വത്തിൽ ഭക്ഷണ കിറ്റ് അടക്കമുള്ള സഹായങ്ങൾ എത്തിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close